ആരോരുമില്ലാതെയേതോ ഒരു കുഞ്ഞാറ്റപ്പൈങ്കിളി മാത്രം

Posted By: pattinvarikal -

ഗാനം              : ആരോരുമില്ലാതെയേതോ
ചിത്രം.             : മകൻ എന്റെ മകൻ
വർഷം            : 1985
സംവിധാനം   : J ശശികുമാർ
ഗാനരചന      : പൂവച്ചൽ ഖാദർ
സംഗീതം         : ജോൺസൺ
പാടിയത്         : KJ യേശുദാസ്
♥______________________________________♥

♥______________________________________♥


ആരോരുമില്ലാതെയേതോ
ഒരു കുഞ്ഞാറ്റപ്പൈങ്കിളി മാത്രം
കാറുള്ള കോളുള്ള രാവിൽ
ഇളംചില്ലയിൽ കേണിരുന്നു
കനിഞ്ഞാക്കിളിയിൽ
അന്നൊരജ്ഞാതസഞ്ചാരി...
(ആരോരുമില്ലാതെ)

പിഞ്ചുപാദം കാണുവാൻ
കാത്തിരുന്ന കൺകളിൽ
പൂ വിരിച്ചു തൂവലാൽ കുരുന്നിളം പക്ഷി
പ്രാണനിൽ പ്രകാശവും പ്രസൂനവും തൂകി
ശാന്തമായ് പ്രഭാതവും പ്രദോഷവും നീങ്ങി
(ആരോരുമില്ലാതെ)

ഉള്ളിന്നാഴം കാണുവാന് കണ്ണില്ലാത്ത ജീവികള്
കല്ലെറിഞ്ഞു വാക്കിനാല് നിരന്തരം കൂട്ടില്
പാവമാം ആ പൈങ്കിളി അനാഥമായ്ത്തന്നെ
ഇരുണ്ടതാമീ ഭൂമിയില് ഇന്നെങ്ങുപോയീടാന്
(ആരോരുമില്ലാതെ)
♥______________________________________♥




0 comments "ആരോരുമില്ലാതെയേതോ ഒരു കുഞ്ഞാറ്റപ്പൈങ്കിളി മാത്രം"

Post a Comment