ഗാനം - കാര്‍കൂന്തല്‍ കെട്ടിലെന്തിനു..
സിനിമ - ഉര്‍വശി ഭാരതി
വർഷം - 1973
ഗാനരചന - തിക്കുറിശ്ശി സുകുമാരന്‍ നായര്‍
സംഗീതം - ദക്ഷിണാമൂര്‍ത്തി
ഗായകൻ - കെ ജെ യേശുദാസ്
♥______________________________________♥
♥______________________________________♥
കാര്‍കൂന്തല്‍ കെട്ടിലെന്തിനു വാസന തൈലം
കാര്‍കൂന്തല്‍ കെട്ടിലെന്തിനു വാസന തൈലം..
നിന്‍റെ വാര്‍നെറ്റി തടത്തിലെന്തിനു സിന്ദൂര തിലകം
മാനഞ്ചും കണ്ണിലെന്തിനു അഞ്ജനകൂട്ട്..
നിന്‍റെ തേന്‍ ചോരും ചുണ്ടിലെന്തേ..
ചെമ്പരത്തി പൂമൊട്ട് ... ചെമ്പരത്തി പൂമൊട്ട്
കാര്‍കൂന്തല്‍ കെട്ടിലെന്തിനു വാസന തൈലം..
നിന്‍റെ വാര്‍നെറ്റി തടത്തിലെന്തിനു സിന്ദൂര തിലകം
കളമൊഴി നീ മൊഴിയുമ്പോള്‍ കുയില്‍നാദം
നിന്‍റെ കണ്ണാടി കവിളില്‍ കാണാമെന്‍ രൂപം
കൊഞ്ചി കൊഞ്ചി പുഞ്ചിരിച്ചാല്‍ പൂനിലാവെട്ടം
നിന്‍റെ നെഞ്ചിലൊന്നു നോക്കിപോയാല്‍
കണ്ണിനു തേരോട്ടം.......കണ്ണിനു തേരോട്ടം......
കാര്‍കൂന്തല്‍ കെട്ടിലെന്തിനു വാസന തൈലം..
നിന്‍റെ വാര്‍നെറ്റി തടത്തിലെന്തിനു സിന്ദൂര തിലകം
മന്ദം മന്ദം നടക്കുമ്പോള്‍ അരയന്നചന്തം
എന്‍ മാരിവില്ലേ മായല്ലേ നീയെന്‍റെ സ്വന്തം..
നിന്മേനി വാകപൂവോ ... നിന്മേനി
നീയാണെന്‍ സൗന്ദര്യ സാമ്രാജ്യറാണി... സാമ്രാജ്യറാണി
കാര്‍കൂന്തല്‍ കെട്ടിലെന്തിനു വാസന തൈലം..
നിന്‍റെ വാര്‍നെറ്റി തടത്തിലെന്തിനു സിന്ദൂര തിലകം
മാനഞ്ചും കണ്ണിലെന്തിനു അഞ്ജനകൂട്ട്..
നിന്‍റെ തേന്‍ ചോരും ചുണ്ടിലെന്തേ..
ചെമ്പരത്തി പൂമൊട്ട് ... ചെമ്പരത്തി പൂമൊട്ട്
മൗനം സമ്മതം
♥______________________________________♥

0 comments "കാര്‍കൂന്തല്‍ കെട്ടിലെന്തിനു വാസന തൈലം"
Post a Comment