മെഴുകുനീർത്തുള്ളിപോൽ

Posted By: pattinvarikal -
ഗാനം             : മെഴുകുനീർത്തുള്ളിപോൽ
ചിത്രം             : ഫ്ലാറ്റ് നമ്പർ 4 ബി
വർഷം           : 2014
സംവിധാനം  : കൃഷ്ണജിത്ത് S വിജയൻ
ഗാനരചന     : രാജീവ് ആലുങ്കൽ
സംഗീതം       : നിഖിൽ പ്രഭ
പാടിയത്       : KJ യേശുദാസ്
♥___________________________________♥

https://youtu.be/eYeEbcTIlhU

 








♥___________________________________♥
മെഴുകുനീർത്തുള്ളിപോൽ
ഉരുകിയോ ഹൃദയമേ
അഴലെഴും ആഴിയിൽ
ഒഴുകിയോ നിഴലുകൾ
പകലാറുമീ വഴികൾ തൻ
പടിചാരിയോ കിനാവേ
ജലരേഖ പോൽ തെളിയുമോ
സ്മൃതി മാഞ്ഞുപോയ് നിലാവിൽ
നോവലിഞ്ഞുപുൽകുമോ വിഭാതമേ
ആഴമേറുന്നു വീണ്ടുമീ
ആത്മാശോകങ്ങളിൽ

(മെഴുകുനീർത്തുള്ളിപോൽ .. )

പാതിവെന്ത മൃദുമാനസം
പ്രാണനോവിലലയുന്നുവോ
ഇളവെയിൽ തിരികളിൽ
ഇരുളുകൾ പൊതിയവേ
തളരുമീ ചിറകുകമായ് തീർന്നുവോ
നേരറിഞ്ഞൊന്നു തേങ്ങിയോ
നേർത്ത വിൺ താരകൾ

(മെഴുകുനീർത്തുള്ളിപോൽ .. )

വേരുണങ്ങുമൊരു തായ് മരം
വേനൽമാരി തിരയുന്നുവോ
നിറയുമീ നിനവുകൾ
വിളതരാ പതിരുകൾ
വിജനമീ വീഥിയിൽ
വിടതരൂ മൌനമേ..
ആരുമില്ലൊന്ന് മിണ്ടുവാൻ
ചേർത്തു പുൽകീടുവാൻ

(മെഴുകുനീർത്തുള്ളിപോൽ .. )
♥___________________________________♥

0 comments "മെഴുകുനീർത്തുള്ളിപോൽ"

Post a Comment